പൊന്‍പുലരി ക്യാമ്പ് തുടങ്ങി

Posted on: 05 Aug 2015കാസര്‍കോട്: ജില്ലാപോലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന പൊന്‍പുലരി പദ്ധതിയുടെ രണ്ടാംഘട്ട പരിശീലന ക്യാമ്പ് തുടങ്ങി. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഏകദിന പരിശീലനം ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം, ജി.എച്ച്.എസ്.എസ്. ആലംപാടി, ജി.എച്ച്.എസ്.എസ്. ഉദുമ, ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്, ജി.എച്ച്.എസ്.എസ്. പെരിയ എന്നീ ക്ലസ്റ്ററുകളില്‍ പൂര്‍ത്തിയായി. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവയുടെ ദുരുപയോഗത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി വിദഗ്ധ പരിശീലനം നേടിയ അധ്യാപകരാണ് ക്ലാസുകള്‍ നല്‍കിവരുന്നത്. കണ്ണൂര്‍-കാസര്‍കോട് ജില്ലാ പോലീസിലെയും ഐടി അറ്റ് സ്‌കൂളിലെയും വിദഗ്ധര്‍ അടങ്ങുന്ന ടീമാണ് പരിശീലന സഹായിക്ക് രൂപം നല്‍കിയത്. ആഗസ്ത് എട്ടിന് രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയാകും.

More Citizen News - Kasargod