പി.എസ്.സി. പരീക്ഷ

Posted on: 05 Aug 2015കാസര്‍കോട്: ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 തസ്തികയിലേക്ക് തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള പരീക്ഷ ആഗസ്റ്റ് 12-ന് രാവിലെ 7.30 മുതല്‍ 9.15 വരെ കാസര്‍കോട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ ഫോര്‍ ഗേള്‍സില്‍ നടത്തും. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് സ്വന്തം പ്രൊഫൈല്‍ ഉപയോഗിച്ച് കമ്മീഷന്റെ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. അഡ്മിഷന്‍ ടിക്കറ്റില്‍ കേരള പി.എസ്.സി.യുടെ മുദ്രയും, ബാര്‍കോഡ് നമ്പറും ഉണ്ടായിരിക്കണം. അഡ്മിഷന്‍ ടിക്കറ്റിലെ ഫോട്ടോയില്‍ ഉദ്യോഗാര്‍ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി പതിഞ്ഞിരിക്കണം. അല്ലാത്തപക്ഷം ഉദ്യോഗാര്‍ഥികളെ പരീക്ഷ എഴുതുവാന്‍ അനുവദിക്കില്ലെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

More Citizen News - Kasargod