കര്‍ക്കടകക്കഞ്ഞി വിതരണം ചെയ്തു

Posted on: 05 Aug 2015ചെറുവത്തൂര്‍: ദാരിദ്ര്യം കൊടികുത്തിവാണ പഴയകാലത്തിന്റെ സ്മരണ നിലനിര്‍ത്തി ഓരിയില്‍ ഇന്നും കര്‍ക്കടകക്കഞ്ഞി വിതരണം ചെയ്തുവരുന്നു. പഞ്ഞമാസമായ കര്‍ക്കടകത്തില്‍ ഒരുനേരത്തെ വയറുനിറയ്ക്കാന്‍ 75 വര്‍ഷം മുമ്പ് ഓരി വിഷ്ണുമൂര്‍ത്തി ക്ഷേത്രം തുടങ്ങിവെച്ചതാണ് കര്‍ക്കടകക്കഞ്ഞിയൊരുക്കല്‍. കാലമേറെ മാറിയെങ്കിലും പഴമക്കാര്‍ തുടങ്ങിവെച്ചത് പിന്‍മുറക്കാരും തുടരുന്നു.
ചേട്ട ഭഗവതിയെ പുറത്താക്കി ശ്രീഭഗവതിയെ കുടിയിരുത്തുന്ന കര്‍ക്കടകം 18-നാണ് കര്‍ക്കടകക്കഞ്ഞി വിതരണം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യക്തികള്‍ നേര്‍ച്ചയായും കഞ്ഞി വിതരണം നടത്തും. ഓരി പ്രദേശത്തെ എല്ലാ വീട്ടുകാരും ചടങ്ങില്‍ പങ്കാളികളാവും. പഴയകാലത്ത് ഉണക്കലരിക്കഞ്ഞിയായിരുന്നു. ഇന്ന് പുഴുക്കലരിയാക്കി മാറ്റംവരുത്തി.
സി.ശശി പ്രസിഡന്റും അഡ്വ. വി.വി.രവീന്ദ്രന്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് ഇത്തവണ കര്‍ക്കടകക്കഞ്ഞി വിതരണത്തിന് നേതൃത്വം നല്‍കിയത്.

More Citizen News - Kasargod