വിദ്യാര്‍ഥികള്‍ക്ക് സഹായധനം

Posted on: 04 Aug 2015കാസര്‍കോട്: ജില്ലാപഞ്ചായത്ത് പട്ടികവര്‍ഗ ഉപപദ്ധതിപ്രകാരം പ്രൊഫഷണല്‍ കോളേജുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സഹായധനം നല്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം 50,000 രൂപയില്‍ കവിയരുത്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, ജില്ലയില്‍ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നീ സാക്ഷ്യപത്രങ്ങളും പഠിക്കുന്ന സ്ഥാപനമേധാവിയില്‍നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം. മുന്‍വര്‍ഷങ്ങളില്‍ ഇതേ ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255466.

More Citizen News - Kasargod