ജനശ്രീമിഷന്‍ ജില്ലാ ക്യാമ്പ്

Posted on: 04 Aug 2015കാസര്‍കോട്: ജനശ്രീ സുസ്ഥിര വികസന മിഷന്‍ ജില്ലാ ക്യാമ്പ് ആഗസ്ത് ആറ്, ഏഴ് തീയതികളില്‍ നടത്താന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. വ്യാഴാഴ്ച രാവിലെ 9.30-ന് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ പഞ്ചായത്ത് ചെയര്‍മാന്മാര്‍, ബ്ലോക്ക് യൂണിയന്‍ ഭാരവാഹികള്‍, ജില്ലാ-സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.
ഏഴിന് രാവിലെ ഒമ്പതുമുതല്‍ പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മറ്റൊരു ക്യാമ്പില്‍ പഞ്ചായത്തുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികള്‍ പങ്കെടുക്കും. ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷതവഹിച്ചു. സൈമണ്‍ പള്ളത്തുകുഴി, എം.കുഞ്ഞമ്പു നമ്പ്യാര്‍, അച്ചേരി ബാലകൃഷ്ണന്‍, മടിയന്‍ ഉണ്ണിക്കൃഷ്ണന്‍, കെ.ബാലചന്ദ്രന്‍, എം.രാജീവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ അടുക്കത്തൊട്ടി, പി.നാരായണന്‍ നമ്പ്യാര്‍, കെ.ചന്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod