കര്‍ക്കിടക രാശി പ്രകാശനം ചെയ്തു

Posted on: 04 Aug 2015ചെറുവത്തൂര്‍: യുവകഥാകൃത്ത് രമേശന്‍ കാര്‍ക്കോടിന്റെ കഥാസമാഹാരം 'കര്‍ക്കിടക രാശി' ഇ.പി.രാജഗോപാലന്‍ പ്രകാശനം ചെയ്തു. വാസു ചോറോട് ഏറ്റുവാങ്ങി. കെ.വി.മധു പുസ്തകം പരിചയപ്പെടുത്തി. ടി.ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.കണ്ണന്‍, എ.രമണി, കെ.കെ.നായര്‍, എം.രാധാകൃഷ്ണന്‍, എം.കുഞ്ഞിരാമന്‍, പി.ശശിധരന്‍, ഇ.പി.രഘു, രമേശന്‍ കാര്‍ക്കോട്, വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ചെറുവത്തൂര്‍ കൊവ്വല്‍ കുഞ്ഞിരാമപൊതുവാള്‍ സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയമാണ് പരിപാടി സംഘടിപ്പിച്ചത്.

More Citizen News - Kasargod