അരി വിതരണംചെയ്തു

Posted on: 04 Aug 2015ചെറുവത്തൂര്‍: കര്‍ക്കടകത്തില്‍ കനത്തമഴയും ആവലാതിയും വേവലാതിയുമൊന്നുമില്ലെങ്കിലും കണ്ണങ്ക-പൊള്ള മുത്തപ്പന്‍ മടപ്പുരയിലെ അരിദാനത്തിന് മുടക്കമില്ല. കര്‍ക്കടകം 18-ന് ജാതി-മത ഭേദമേതുമില്ലാതെ 600-ഓളം വരുന്ന കുടുംബങ്ങള്‍ക്ക് അരിദാനം നടത്തി.
തുടര്‍ന്നുനടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ മികച്ചവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വി.കുഞ്ഞമ്പു അധ്യക്ഷതവഹിച്ചു. ഡോ. കെ.വി.ശശിധരന്‍ ഉപഹാരംസമ്മാനിച്ചു. പി.വി.ശശിധരന്‍, തവരയില്‍ കൃഷ്ണന്‍, രഞ്ജിനി ബാബു, എം.ബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod