വായ്പ കുടിശ്ശിക: യു.ഡി.എഫ്. കണ്‍വീനര്‍ പണം തിരിച്ചടച്ചു

Posted on: 04 Aug 2015ചെര്‍ക്കള: കാര്‍ഷിക ബാങ്കിലെ വായ്പ കുടിശ്ശിക യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍ അടച്ചുതീര്‍ത്തു. കാസര്‍കോട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ കുണ്ടംകുഴി ശാഖയില്‍ തിങ്കളാഴ്ചയാണ് 5,29,049 രൂപ കുടിശ്ശിക അടച്ചത്.
2014-15 വര്‍ഷത്തെ ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ മുന്‍ പ്രസിഡന്റും നിലവില്‍ ഭരണസമിതി അംഗവുമായ പി.ഗംഗാധരന്‍ നായര്‍ വായ്പ കുടിശ്ശികവരുത്തിയതായി ചൂണ്ടിക്കാട്ടിയിരുന്നു.

More Citizen News - Kasargod