ഔഷധക്കൂട്ടില്‍ രുചികളുമായി വെള്ളിക്കോത്ത് ചക്കമഹോത്സവം

Posted on: 04 Aug 2015അജാനൂര്‍: ഔഷധക്കൂട്ടിന്റെ രുചികളുമായി ചക്കമഹോത്സവം. അജാനൂര്‍ പഞ്ചായത്ത് കുടുംബശ്രീയുടെ 17-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് വെള്ളിക്കോത്ത് ചക്കമഹോത്സവം ഒരുക്കിയത്. ഗ്രാമത്തിന്റെ പലയിടത്തുനിന്നും പാഴായിപോകുന്ന ചക്കകള്‍ ശേഖരിച്ച് കുടുംബശ്രീ പ്രവര്‍ത്തകര്‍ മത്സരത്തില്‍ മാറ്റുരച്ചു. ചക്ക ഉപ്പേരി, ചക്ക കട്‌ലറ്റ്, ചക്കപ്പായസം, ചക്കദോശ, ചക്കഹലുവ, ചക്ക ചോയ്‌സ്, ചക്ക ചിപ്‌സ്, ചക്കപ്പുളിശ്ശേരി, ചക്കമടലിന്റെ പരിപ്പ് കറി, ചക്ക പാല്‍പായസം, ചക്ക മൂഡ, ചക്ക അച്ചാര്‍ തുടങ്ങിയ വൈവിധ്യങ്ങള്‍ മത്സരത്തിലൂടെ ഒരുക്കി. രണ്ടുമണിക്കൂര്‍ നീണ്ട മത്സരത്തില്‍ 9-ാം വാര്‍ഡിലെ പുഷ്പയ്ക്ക് ഒന്നാം സ്ഥാനവും 13-ാം വാര്‍ഡിലെ രാഗിണിയ്ക്ക് രണ്ടാം സ്ഥാനവും 17-ാം വാര്‍ഡിലെ രാവണേശ്വരം സുജാതയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ., അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.നസീമ, വൈസ് പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുജാത ആര്‍.തന്ത്രി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod