ജനശ്രീ പള്ളിക്കര മണ്ഡലം കുടുംബസംഗമം

Posted on: 04 Aug 2015പൊയിനാച്ചി: ജനശ്രീമിഷന്‍ പള്ളിക്കര മണ്ഡലം കുടുംബസംഗമം തച്ചങ്ങാട്ട് നടന്നു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനംചെയ്തു. മണ്ഡലം ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ 12 വിദ്യാര്‍ഥികള്‍ക്ക് ഗാന്ധിപുരസ്‌കാരം ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ നല്കി. കരിച്ചേരി നാരായണന്‍ നായര്‍, എ.കെ.ശശിധരന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, എം.പി.എം.ശാഫി, ചന്തുക്കുട്ടി പൊഴുതല, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, ലത പനയാല്‍, കെ.കുമാരന്‍ നായര്‍, രാജന്‍ തച്ചങ്ങാട്, രാജേഷ് പള്ളിക്കര, രഘു പനയാല്‍, കുഞ്ഞിക്കണ്ണന്‍ കരുവാക്കോട്, കൃഷ്ണന്‍ പാക്കം എന്നിവര്‍ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് വ്യവസായവികസന ഓഫീസര്‍ പ്രണവന്‍ തൊഴില്‍സംരംഭകത്വ ക്ലാസെടുത്തു. ജനശ്രീ മ്യൂച്വല്‍ ബെനിഫിറ്റ് ട്രസ്റ്റ് ക്ഷേമനിധി കുടുംബസഹായധനം കരുവാക്കോട്ടെ പുഷ്പലതയ്ക്ക് സജീവ് ജോസഫ് നല്കി.
മണ്ഡലം സെക്രട്ടറി സി.നാരായണന്‍ നായര്‍ സ്വാഗതവും സീന ധനഞ്ജയന്‍ കരുവാക്കോട് നന്ദിയും പറഞ്ഞു. ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

More Citizen News - Kasargod