അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും നല്കണം -കോ ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷന്‍

Posted on: 04 Aug 2015കാഞ്ഞങ്ങാട്: സഹകരണബാങ്കുകളിലെ ദിവസകളക്ഷന്‍ ഏജന്റുമാര്‍ക്ക് 2500 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കണമെന്ന് കോ ഓപ്പറേറ്റീവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ദിനേഷ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. കമലാക്ഷന്‍ കോറോത്ത് അധ്യക്ഷത വഹിച്ചു.
കെ.സി.മോഹനന്‍, ചന്ദ്രന്‍ പുല്ലൂര്‍, പി.നളിനി, മോഹന കാമത്ത്, രവീന്ദ്രന്‍ പുറവങ്കര, രാജീവന്‍ വെള്ളിക്കോത്ത് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കമലാക്ഷന്‍ കോറോത്ത് (പ്രസി.), ഭാസ്‌കരന്‍ പിലിക്കോട്, പി.നളിനി (വൈസ് പ്രസി.), രവീന്ദ്രന്‍ പുറവങ്കര (ജന.സെക്ര.), രാജീവന്‍ വെള്ളിക്കോത്ത്, ശ്രീകുമാര്‍ പെരിയ (സെക്ര.), സുധീഷ്ബാബു (ഖജാ.).

More Citizen News - Kasargod