വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് 3001 അംഗ സംഘാടകസമിതി

Posted on: 04 Aug 2015കാഞ്ഞങ്ങാട്: രാവണീശ്വരം അടുക്കത്ത് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം 2016 മാര്‍ച്ച് 25, 26, 27 തീയതികളില്‍ നടക്കും. ഫിബ്രവരി 17-ന് കൂവംഅളക്കല്‍ ചടങ്ങ് നടക്കും. 3001 അംഗ സംഘാടകസമിതിയും 301 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപവത്കരിച്ചു.
ഭാരവാഹികള്‍: എ.തമ്പാന്‍ മക്കാക്കോട്ട് (ചെയ.), എം.കുഞ്ഞിരാമന്‍, ടി.എ.രാധാകൃഷ്ണന്‍ നായര്‍, കെ.രാജേന്ദ്രന്‍, പി.പി.മുകുന്ദന്‍ !(വര്‍ക്കിങ് ചെയ.), കെ.ടി.കൃഷ്ണന്‍ ചെക്യാര്‍പ് (ജന. കണ്‍.), കയ്യില്‍ കൃഷ്ണന്‍ കല്ലുവരമ്പത്ത് (ഖജാ.). എ.പ്രഭാകരന്‍, രവീന്ദ്രന്‍ രാവണേശ്വരം, എം.കൃഷ്ണന്‍ മുക്കൂട്, എ.കൃഷ്ണന്‍ പുല്ലൂര്‍, പി.രാധാകൃഷ്ണന്‍, നാരായണന്‍ അരീക്കര എന്നിവരെ ഉപസമിതി ചെയര്‍മാന്‍മാരായും തിരഞ്ഞെടുത്തു.
ടി.എ.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഉത്തരമലബാര്‍ തീയസമുദായ ക്ഷേത്രസമിതി പ്രസിഡന്റ് രാജന്‍ പെരിയ, കെ.ബാലകൃഷ്ണന്‍ നമ്പ്യാര്‍, കുഞ്ഞിക്കണ്ണന്‍ ആയത്താര്‍, എ.തമ്പാന്‍ മക്കാക്കോട്ട്, കുഞ്ഞിക്കണ്ണന്‍ മടിക്കൈ, കെ.രാജേന്ദ്രന്‍, പുലിക്കോടന്‍ കുഞ്ഞിരാമന്‍, ഡോ. നാരായണന്‍ പള്ളിക്കാപ്പില്‍, കെ.ടി.കൃഷ്ണന്‍, കയ്യില്‍ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod