ഹൊസ്ദുര്‍ഗ് സ്‌കൂളില്‍ 'മധുരം മലയാളം'

Posted on: 04 Aug 2015കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതി തുടങ്ങി. നാടിന്റെ ജീര്‍ണതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്ന സാംസ്‌കാരിക പരിഷത്തിന്റെ ജില്ലാ കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണമായ പോരാട്ടങ്ങള്‍ക്ക് വേദിയായ മാന്തോപ്പ് മൈതാനത്തിന്റെ മുറ്റത്ത് സ്ഥിതിചെയ്യുന്ന ഹൊസ്ദുര്‍ഗ് സ്‌കൂളില്‍, സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ട മാതൃഭൂമി എത്തിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് സാംസ്‌കാരിക പരിഷത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കൃഷ്ണന്‍കുട്ടി ചാലിങ്കാല്‍ മാതൃഭൂമിപത്രം കൈമാറി. പ്രഥമാധ്യാപകന്‍ പി.വി.ജയരാജും കുട്ടികളും ചേര്‍ന്ന് ഏറ്റുവാങ്ങി. പി.ടി.എ. വൈസ് പ്രസിഡന്റ് ടി.മൊയ്തീന്‍കുഞ്ഞി, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, സെയില്‍സ് ഓര്‍ഗനൈസര്‍ ബാബു തോമസ്, പി.വി.മൊയ്തീന്‍കുഞ്ഞി, നിയാസ് ഹൊസ്ദുര്‍ഗ്, മാതൃഭൂമി ഏജന്റ് ശിവകുമാര്‍സ്വാമി, അധ്യാപിക പി.എം.ഉഷ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod