കൈയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്കരുത്‌

Posted on: 04 Aug 2015വിദ്യാനഗര്‍: ൈകയേറ്റക്കാര്‍ക്ക് ഭൂമി പതിച്ചുനല്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് 'ഭൂമിഗീതം' വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഭൂരഹിതരുള്ള കേരളത്തില്‍ ഒരു മാനദണ്ഡവുമില്ലാതെ ഭൂമി നല്കാനുള്ള നീക്കത്തിനെതിരെ സമരരംഗത്തിറങ്ങാന്‍ യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് പെരിയ രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനംചെയ്തു. വി.വി.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അജയകുമാര്‍ പരവനടുക്കം സ്വാഗതം പറഞ്ഞു.

രാമായണപാരായണ മത്സരം

പൊയിനാച്ചി:
കരിച്ചേരി വിളക്കുമാടം ക്ഷേത്രം ആഘോഷക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാമായണ മാസാചരണഭാഗമായി രാമായണപാരായണ മത്സരവും പ്രശ്‌നോത്തരിയും നടത്തും. ഒമ്പതിന് രാവിലെ 10 മുതല്‍ ക്ഷേത്രാങ്കണത്തിലാണ് പരിപാടി. പ്രശ്‌നോത്തരി കുട്ടികള്‍ക്കും പാരായണ മത്സരം മുതിര്‍ന്നവര്‍ക്കുമാണ്. പേര് നല്കണം. ഫോണ്‍: 9446282136, 9946531775.

More Citizen News - Kasargod