ബാര, പൂക്കുന്നത്ത് ക്ഷേത്രങ്ങളില്‍ ഭഗവതിസേവ

Posted on: 04 Aug 2015പൊയിനാച്ചി: ബാര മഹാവിഷ്ണുക്ഷേത്രത്തില്‍ ഭഗവതിസേവ ആഗസ്ത് എട്ടുമുതല്‍ 10 വരെ നടക്കും. എട്ടിന് രാവിലെ 6.20ന് വിളക്കുവെക്കും. 10ന് രാത്രി എട്ടിന് അത്താഴപൂജയോടെ സമാപിക്കും.
അഞ്ചുമുതല്‍ 10വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ക്ഷേത്രത്തില്‍ ആഗസ്ത് 16ന് വൈകുന്നേരം നാലിന് രാമായണപാരായണ മത്സരം നടത്തും. ഫോണ്‍: 9847702310.
ക്ഷേത്രത്തിലെ നിറചടങ്ങ് ആഗസ്ത് 17ന് രാവിലെ ആറുമുതലും നിറപുത്തിരി 10.20 മുതല്‍ 11.10വരെയും നടക്കും. പൂക്കുന്നത്ത് ശാസ്താ-ഭഗവതിക്ഷേത്രത്തില്‍ ഭഗവതിസേവ ആഗസ്ത് എട്ടിനും നിറപുത്തിരി ആഗസ്ത് 15നും നടക്കും.

പൊതുശ്മശാനം വേണം

പൊയിനാച്ചി:
ചെമ്മനാട് ഗ്രാമപ്പഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്ന് ബി.ജെ.പി. പത്താംവാര്‍ഡ് ബൂത്ത് കമ്മിറ്റി രൂപവത്കരണ യോഗം ആവശ്യപ്പെട്ടു.
ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ് മുണ്ടാത്ത് കൃഷ്ണന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. ചന്ദ്രന്‍ അരയാലിങ്കാല്‍, ഭാസ്‌കരന്‍ ആടിയം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഗംഗാധരന്‍ നായര്‍ ചെറുകര (പ്രസി.), നാരായണഭട്ട് (വൈ.പ്രസി.), മനു വടക്കേക്കര (സെക്ര.), ഉദയന്‍ പുതിയവീട്, വിനു ചെറുകര (ജോ.സെക്ര.), വിശ്വനാഥ ഭട്ട് (ഖജാ.).

More Citizen News - Kasargod