കുത്തിയരിക്കഞ്ഞിയും ചക്കക്കുരുവും; നാടന്‍ രുചി ആസ്വദിച്ച് കുട്ടികള്‍

Posted on: 04 Aug 2015പൊയിനാച്ചി: കര്‍ക്കിടകത്തിലെ നാട്ടുനന്മയെ ഓര്‍മപ്പെടുത്താന്‍ കര്‍ക്കിടക്കഞ്ഞിയും ഇലക്കറികളും ഒരുക്കി ഉച്ചയൂണ്.
പൊയിനാച്ചി ഭാരത് യു.പി. സ്‌കൂളിലാണ് കര്‍ക്കിടകമാസാചരണ ഭാഗമായി പഴയ രുചിക്കൂട്ടില്‍ തയ്യാറാക്കിയ വിഭവങ്ങള്‍ കുട്ടികള്‍ക്ക് വിളമ്പിയത്.
കുട്ടികള്‍ വീട്ടില്‍നിന്ന് കൊണ്ടുവന്ന കുത്തിയഅരി ഉപയോഗിച്ചാണ് കഞ്ഞിയുണ്ടാക്കിയത്.
താള് കൊണ്ടുള്ള ഓലനും മുളപ്പിച്ച ചെറുപയര്‍ കറിയും ചെറുപയര്‍ കറിയും തവരയുംചക്കക്കുരുവുംകൊണ്ടുള്ള ഉപ്പേരിയും മുത്തള്‍ പച്ചടിയുമാണ് വേറിട്ടതായത്.
പാളപ്ലേറ്റില്‍ പ്ലൂവില ഉപയോഗിച്ചായിരുന്നു സ്‌കൂളില്‍ 500-ല്‍പ്പരം കുട്ടികള്‍ ഭക്ഷണം ആസ്വദിച്ചുകഴിച്ചത്. ഫാസ്റ്റ്ഫുഡ് ശൈലിയില്‍നിന്ന് നാടന്‍ ഭക്ഷണ ശീലത്തിലേക്കുള്ള മടങ്ങിവരവിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. പോഷകമൂല്യമുള്ള പ്രകൃതിദത്ത വിഭവങ്ങളെ ഗൗനിക്കാതെ വിഷലിപ്തമായ പച്ചക്കറികള്‍ വിലകൊടുത്തുവാങ്ങി രോഗം ക്ഷണിച്ചുവരുത്തുന്ന പ്രവണതയെ കരുതിയിരിക്കാന്‍ കുട്ടികളെ ആഹ്വാനംചെയ്തുകൊണ്ടാണ് പരിപാടി സമാപിച്ചത്.
ആയുര്‍വേദ ഡോക്ടര്‍ കെ.നാരായണ ഭട്ട് കുട്ടികളുടെ ആരോഗ്യശീലത്തെപ്പറ്റി ക്ലൂസെടുത്തു. പി.ടി.എ. പ്രസിഡന്റ് ഗിരീഷ് വിളക്കുമാടം അധ്യക്ഷതവഹിച്ചു. എം.രാഘവന്‍ നായര്‍, പ്രഥമാധ്യാപകന്‍ എന്‍.ബാലചന്ദ്രന്‍, ചന്ദ്രന്‍ തത്വമസി, കെ.വിശ്വനാഥന്‍ നായര്‍, പി.കരുണാകരന്‍, എന്‍.മോഹനന്‍, മധു പുലരി, ഇ.ശ്രീലത, ടി.ഷീബ, എം.ജയലക്ഷ്മി, ഇ.ബിന്ദു, ഇ.രതി, പി.പ്രസന്ന, കെ.രശ്മി , കെ.പി.പുഷ്പലത തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod