വൃത്തിയുള്ള വീടുംപരിസരവും: വിജയികള്‍ക്ക് സമ്മാനം നല്കി

Posted on: 04 Aug 2015പാക്കം: ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി പാക്കം പള്ളത്തിങ്കാല്‍ കെ.വി.രാധാകൃഷ്ണന്‍ സ്മാരക ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രദേശത്തെ 100-ലധികം വീടുകള്‍ ക്ലോറിനേറ്റ്‌ചെയ്തു. കൊതുകുനിര്‍മാര്‍ജനത്തിനായി അപരാജിത ധൂമചൂര്‍ണം (ചക്രദത്തം) വിതരണംചെയ്തു. ഓരോവീട്ടിലും ഒരു വൃക്ഷത്തൈ നടുന്ന പ്രവൃത്തിയും നടന്നു.
ജേസി പാക്കം ചാപ്റ്ററുമായി സഹകരിച്ച് ക്ലബ് നടത്തിയ 'വൃത്തിയുള്ള വീട്'-ശുചിത്വ മത്സരത്തില്‍ കരുണാകരന്‍, കെ.എം. ഹൗസ്, കെ.കേളുനായര്‍ പടിഞ്ഞാറെക്കര, എ.രാമന്‍ നായര്‍ പുതിയപുര എന്നിവര്‍ സമ്മാനംനേടി. ധൂമപ്പൊടി വിതരണം ക്ലബ് പ്രസിഡന്റ് ശ്രീജിത്ത് മേലത്ത് നിര്‍വഹിച്ചു. എ.നാരായണന്‍ നായര്‍ വൃക്ഷത്തൈകള്‍ നല്കി. ജേസി പ്രസിഡന്റ് പി.സി.കുഞ്ഞിരാമന്‍ വിജയികള്‍ക്ക് സമ്മാനം നല്കി. രത്‌നാകരന്‍, ടി.കെ.ശ്രീനേഷ്, സി.ജയപ്രകാശ്, എ.നിഖില്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod