പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം

Posted on: 04 Aug 2015തൃക്കരിപ്പൂര്‍: പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തമെന്ന് പാചകത്തൊഴിലാളി യൂണിയന്‍ (എസ്.ടി.യു.) തൃക്കരിപ്പൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എസ്.ടി.യു. ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി ഉദ്ഘാടനംചെയ്തു. എ.ജി.അമീര്‍ ഹാജി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: കെ.പി.മുഹമ്മദലി (പ്രസി.), ഹബീബ് റഹ്മാന്‍, സിദ്ദിഖ് ആയിറ്റി, പി.പി.റംല (ൈവ.പ്രസി), എ.സി.അഷ്‌റഫ് (സെക്ര.), ഖമറുദീന്‍ ചൊവ്വേരി, റഫീഖ് ഒളവറ, എം.ടി.പി. സക്കീന (ജോ.സെക്ര), ഇബ്രാഹിം മണിയനൊടി (ഖജാ.)

ജനശ്രീ കുടുംബസംഗമം

കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്ത്തല ജനശ്രീ കുടുംബസംഗമം കെ.പി.സി.സി. ജനറല്‍സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനംചെയ്തു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.വി.അരവിന്ദാക്ഷന്‍ നായര്‍, സി.രത്‌നാകരന്‍, പി.കെ.കാര്‍ത്യായനി, കെ.ബാലചന്ദ്രന്‍, പി.ബാലകൃഷ്ണന്‍, ഉമേശന്‍ കാട്ടുകുളങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.


രാമായണമാസാചരണം

തൃക്കരിപ്പൂര്‍:
ചെറുകാനം ജനക്ഷേമസമിതി വായനശാലയുടെ നേതൃത്വത്തില്‍ രാമായണ ക്വിസ് മത്സരവും പാരായണവും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.വി.ദിനേശന്‍ ഉദ്ഘാടനംചെയ്തു. കെ.വി.മോഹനന്‍ അധ്യക്ഷതവഹിച്ചു. കെ.വി.ശ്രീനിവാസന്‍ രാമായണ പ്രഭാഷണം നടത്തി. ആനന്ദ് പേക്കടം സമ്മാനം വിതരണംചെയ്തു. എ.രാജീവന്‍ സ്വാഗതവും കെ.ശശിധരന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod