കാളപ്പോര്: സംഘാടകര്‍ അറസ്റ്റില്‍

Posted on: 04 Aug 2015പനജി: കാളപ്പോര് നടത്തരുതെന്ന നിയമംലംഘിച്ച് ഗോവയിലെ മഡ്ഗാവിനടുത്ത് കാളപ്പോര് സംഘടിപ്പിച്ചതിന് റൂയി മെനിസസ് എന്നയാളെ ഗോവാ പോലീസ് അറസ്റ്റുചെയ്തു. 'ധിരിയോ' എന്നറിയപ്പെടുന്ന കാളപ്പോര് മഡ്ഗാവിനടുത്ത് വിവിധ സ്ഥലങ്ങളില്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുണ്ട്. കാളപ്പോര് നിയമവിധേയമാക്കണമെന്ന് ഗോവയിലെ ചില എം.എല്‍.എ.മാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് കേന്ദ്രനിയമം നിലനില്ക്കുന്നതിനാല്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍കഴിയില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

മകളെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍

പനജി:
മകളെ പീഡിപ്പിച്ച കുറ്റത്തിന് പിതാവിനെ ഗോവാ പോലീസ് അറസ്റ്റുചെയ്തു. മഡ്ഗാവിലാണ് സംഭവം. കഴിഞ്ഞ ജനവരി മുതല്‍ ജൂലായ്വരെ പലതവണ തന്നെ അച്ഛന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴിനല്കി. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതിനല്കാന്‍ തയ്യാറായത്. പ്രതിയെ നാലുദിവസത്തേക്ക് കോടതി റിമാന്‍ഡുചെയ്തു.

വാസ്‌കോ അയ്യപ്പക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം

പനജി:
ഗോവയിലെ വാസ്‌കോ അയ്യപ്പക്ഷേത്രത്തില്‍ മൂന്നുമാസത്തിലൊരിക്കല്‍ നടത്തുന്ന മഹാമൃത്യുഞ്ജയഹോമം ഒമ്പതിന് രാവിലെ ഒമ്പതുമണിക്ക് ക്ഷേത്രംതന്ത്രി ശ്രീകാന്ത് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു. ആഗസ്ത് 16ന് രാവിലെ ക്ഷേത്രത്തില്‍ നിറപുത്തിരി ആഘോഷിക്കും. ജൂലായ് 16ന് തുടങ്ങിയ രാമായണമാസാചരണം ആഗസ്ത് 16ന് സമാപിക്കും.

More Citizen News - Kasargod