ഉപജില്ലാ മേളകള്‍: പ്രഥമാധ്യാപകരുടെ യോഗം ഇന്ന്

Posted on: 04 Aug 2015വെള്ളരിക്കുണ്ട്: ചിറ്റാരിക്കാല്‍ ഉപജില്ലയിലെ 2015-16 വര്‍ഷത്തെ കലാമേളയും മറ്റ് അനുബന്ധമേളകളും തീരുമാനിക്കാനുള്ള യോഗം നാലിന് 1.30ന് തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സില്‍ ചേരും. ഉപജില്ലയിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും കായികാധ്യാപകരും സര്‍വീസ് സംഘടനാ പ്രതിനിധികളും യോഗത്തിനെത്തണമെന്ന് എ.ഇ.ഒ. അറിയിച്ചു.

അനുസ്മരണദിനം

രാജപുരം:
ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ എ.പി.ജെ.അബ്ദുല്‍കലാം അനുസ്മരണദിനം ആചരിച്ചു. പനത്തടി പഞ്ചായത്തംഗം ബി.അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. അജി ജോസഫ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകന്‍ പി.ടി.ബാലകൃഷ്ണന്‍, വനിത സിവില്‍ പോലീസ് ഓഫീസര്‍ വി.ജെ.ഷാലി, അഡ്വ. പി.എന്‍.വിനോദ്കുമാര്‍, ദേവികീര്‍ത്തന, ലിസ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. പോസ്റ്റര്‍ പ്രചാരണവും ക്വിസ് മത്സരവും നടത്തി.

More Citizen News - Kasargod