ബസ് റോഡരികിലെ കുഴിയിലേക്കുമറിഞ്ഞു

Posted on: 04 Aug 2015ഒഴിവായത് വന്‍ദുരന്തം


ചെറുവത്തൂര്‍: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഐസ് പ്ലാന്റിനുസമീപം സ്വകാര്യ ബസ് മറിഞ്ഞു. തലനാരിഴക്ക് വന്‍ദുരന്തം ഒഴിവായി. ബസ് യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുന്നിലെ വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ നിയന്ത്രണംവിട്ട ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
ടെലഫോണ്‍തൂണില്‍ ഇടിച്ച് മുന്‍ഭാഗം മണ്ണില്‍കുത്തി ബസ് നിന്നു. കാഞ്ഞങ്ങാട്ടുനിന്ന് നിറയെ യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പെട്ടത്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍പെട്ട ബസ്സില്‍നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാന്‍ ഓടിയെത്തിയ നാട്ടുകാര്‍ ഏറെ പ്രയാസപ്പെട്ടു. അത്യാവശ്യത്തിനുള്ളവഴിയെന്ന് എഴുതിവെച്ച പിന്‍ഭാഗത്തെചില്ല് ഇളക്കിമാറ്റാന്‍ കഴിയാത്തവിധത്തിലായിരുന്നു.

More Citizen News - Kasargod