പി.എസ്.സി. ജീവനക്കാര്‍ പ്രകടനംനടത്തി

Posted on: 04 Aug 2015കാസര്‍കോട്: പി.എസ്.സി.യുടെ പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇന്റര്‍വ്യൂ അടക്കമുള്ളവയുടെയും മറ്റുചെലവുകളുടെയും ബില്ലുകള്‍ മാറുന്നത് സര്‍ക്കാര്‍ തടഞ്ഞതില്‍ പ്രതിഷേധിച്ച് പി.എസ്.സി. എംപ്ലോയീസ് യൂണിയന്‍ പ്രകടനംനടത്തി. ബി.രാധാകൃഷ്ണ, എ.വി.മനോജ്കുമാര്‍, ജി.ബാലകൃഷ്ണ നായക് എന്നിവര്‍ സംസാരിച്ചു.

ശില്പശാല നടത്തി

കാസര്‍കോട്:
ആലിയ എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് കീഴില്‍ വരുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി 'സ്വയം കണ്ടെത്തല്‍' എന്ന വിഷയത്തില്‍ ശില്പശാല നടത്തി. സാദത്തുള്ള ഖാന്‍ ക്ലാസെടുത്തു. ഡോ. സി.പി.ഹബീബ് റഹ്മാന്‍, സി.എച്ച്.മുഹമ്മദ്, കെ.വി.അബൂബക്കര്‍ ഉമരി എന്നിവര്‍ സംസാരിച്ചു.

ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു

കീഴൂര്‍:
അഭിമന്യു ബാലഗോകുലത്തിന്റെ ജന്‍മാഷ്ടമി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: ഭാസ്‌കരന്‍ കണ്ടത്തില്‍ !(ആഘോഷ പ്രമുഖ്), സുരേഷന്‍ !(പ്രസി.), ബാബു (വൈ. പ്രസി.), നന്ദീഷ് (സെക്ര.), രാജേഷ് (ജോ. സെക്ര.), രാജന്‍ !(ഖജാ.).

More Citizen News - Kasargod