ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്‌

Posted on: 04 Aug 2015കാസര്‍കോട്: കൃഷിവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഡിജിറ്റലൈസേഷന്‍, ഡാറ്റാ എന്‍ട്രി, ഇ-പേയ്‌മെന്റ് തുടങ്ങിയ ജോലികള്‍ ചെയ്യുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മഞ്ചേശ്വരം കൃഷി അസി. ഡയറക്ടറുടെ ഓഫീസിലാണ് നിയമനം. കൂടിക്കാഴ്ച ആഗസ്ത്് 10ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ കൃഷിഓഫീസില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം 10-ന് രാവിലെ 10-ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ ഹാജരാകണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, മള്‍ട്ടിപ്പിള്‍ പ്രോസസിങ് പ്ലൂറ്റ്‌ഫോറംസിസ്റ്റം സോഫ്‌റ്റ്വെയറിലുള്ള അറിവ് എന്നിവയാണ് യോഗ്യത. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 7500 രൂപ ഓണറേറിയം നല്കും. റജിസ്‌ട്രേഷന്‍ രാവിലെ 10 മണി മുതല്‍ 11 മണിവരെ മാത്രം ആയിരിക്കും.

കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ഒഴിവ്

കാസര്‍കോട്:
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിലുള്ള ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ നിയമിക്കുന്നതിനായി അപേക്ഷക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദവും പി.ജി.ഡി.സി.എ.യും. മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ള എം.ജി.എന്‍.ആര്‍.ഇ.ജി.എ. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍ക്ക് മുന്‍ഗണന. പ്രതിമാസം 12,000 രൂപ വേതനംലഭിക്കും.
ഉദ്യോഗാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം അപേക്ഷ ആഗസ്ത് 17-നകം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ക്ക് നല്കണം. ഫോണ്‍: 04994 255944.

More Citizen News - Kasargod