കരട്പട്ടിക പ്രസിദ്ധീകരിച്ചു

Posted on: 04 Aug 2015എന്‍മകജെ: എന്‍മകജെ പഞ്ചായത്തിലെ നടപ്പ് സാമ്പത്തികവര്‍ഷത്തെ ഭവനപദ്ധതിയുടെ ഉപഭോക്താക്കളുടെ കരട്പട്ടിക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ആക്ഷേപമുളളവര്‍ ആഗസ്ത് അഞ്ചിനകം പഞ്ചായത്തില്‍ അറിയിക്കണം.

ഐ.ടി.ഐ. പ്രവേശനം

കാസര്‍കോട്:
ബാഡൂര്‍ സീതാംഗോളി ഗവ. ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളിയാഴ്ച രണ്ടുമണിവരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0499 8245099.

ലേഖനസമാഹാരം പ്രകാശനംചെയ്തു

കാസര്‍കോട്:
വി.ആര്‍.സദാനന്ദന്റെ 'വാതായനം' ലേഖനസമാഹാരം കെ.പി.രമണന്‍ രവീന്ദ്രന്‍ കൊടക്കാടിന് നല്കി പ്രകാശനംചെയ്തു. എം.സുമതി അധ്യക്ഷതവഹിച്ചു. പ്രൊഫ. ടി.സി.മാധവപ്പണിക്കര്‍, കെ.വി.കുമാരന്‍, അഷ്‌റഫലി ചേരങ്കൈ, പി.വി.കെ.പൊതുവാള്‍, ഡോ. സി.കണ്ണന്‍, ഡോ. എം.എസ്.പീതാംബരന്‍, നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു.

സ്റ്റേഡിയം തുറന്നുകൊടുക്കണം

ബേഡകം:
ബേഡഡുക്ക പഞ്ചായത്ത് മിനി സ്റ്റേഡിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ബേഡകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. രാഘവന്‍ ചരളില്‍ അധ്യക്ഷതവഹിച്ചു. മാധവന്‍ പെരളം, കുഞ്ഞിക്കൃഷ്ണന്‍ വട്ടപ്പാറ, ഭാസ്‌കരന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod