കളനാട് ഹോമിയോആസ്​പത്രിയില്‍ അസ്ഥി-വാതരോഗ ചികിത്സ

Posted on: 04 Aug 2015കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോളിയടുക്കത്തുള്ള കളനാട് ഗവ. ഹോമിയോ ആസ്​പത്രിയില്‍ അസ്ഥി-വാതരോഗ ചികിത്സ എല്ലാ ബുധനാഴ്ചയും നടക്കും. ഡോ. രേഷ്മ, ഡോ. നാദിറ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. കൗമാരക്കാരായ പെണ്‍കുട്ടികളിലെ വിളര്‍ച്ചനിര്‍ണയവും തുടര്‍ച്ചികിത്സയും എല്ലാദിവസവും ഒ.പി. സമയങ്ങളില്‍ നടക്കും.

വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കരുത്

കാസര്‍കോട്:
കടല്‍, കായല്‍, പുഴ, തോട് മുതലായ പൊതുജലാശയങ്ങളില്‍നിന്ന് മത്സ്യബന്ധനംനടത്തുന്ന യാനങ്ങള്‍ ഉപയോഗിക്കുന്ന ട്രോള്‍ നെറ്റ്, സീന്‍ നെറ്റ്, കാസ്റ്റ് നെറ്റ് തുടങ്ങിയ മത്സ്യബന്ധനവലകളില്‍ കണ്ണിവലുപ്പം ചെറുതാക്കി മത്സ്യക്കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്നത് കര്‍ശനമായി നിരോധിച്ചു. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ യാനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ്‌ െഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സായാഹ്നകോഴ്‌സ് സീറ്റൊഴിവ്

കാസര്‍കോട്:
കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ തുടങ്ങുന്ന സായാഹ്ന ഡിപ്ലോമ കോഴ്‌സില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ശാഖകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. റാങ്ക്‌ലിസ്റ്റിലുള്‍പ്പെട്ട് പ്രവേശനംനേടാത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. തുടര്‍ന്ന് ഒഴിവുവരുന്ന സീറ്റുകളിലേക്ക് നിശ്ചിത ഫോമില്‍ അപേക്ഷസമര്‍പ്പിച്ച് പ്രവേശനംനേടാം. മുഴുവന്‍ അപേക്ഷകരും ചൊവ്വാഴ്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും നിശ്ചിതഫീസായ 14,350 രൂപയും സഹിതം ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04672 234020.

More Citizen News - Kasargod