നെഹ്രു യുവകേന്ദ്രയില്‍ വൊളന്റിയര്‍ ഒഴിവ്

Posted on: 04 Aug 2015കാസര്‍കോട്: കേന്ദ്രയുവജനകാര്യ മന്ത്രാലയം നടപ്പാക്കുന്ന നാഷണല്‍ യൂത്ത് കോര്‍പ്പ് വൊളന്റിയര്‍മാരുടെ ഒഴിവിലേക്ക് നെഹ്രു യുവകേന്ദ്ര അപേക്ഷ ക്ഷണിച്ചു. നീലേശ്വരം ബ്ലോക്കിലാണ് ഒഴിവുള്ളത്. മറ്റു ബ്ലോക്കുകളില്‍ ഉണ്ടാകാവുന്ന ഒഴിവിലേക്കും അപേക്ഷിക്കാം.
കേന്ദ്രസര്‍ക്കാറിന്റെ യുവജനക്ഷേമകായിക പരിപാടികള്‍ യൂത്ത് ക്ലബ്ബിലൂടെ നടപ്പാക്കുകയാണ് വൊളന്റിയര്‍മാരുടെ ജോലി. 2015 ഏപ്രിലില്‍ 18നും 25നും ഇടയിലുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി. 2500 രൂപ പ്രതിമാസം ഓണറേറിയം ലഭിക്കും. താത്പര്യമുള്ളവര്‍ യോഗ്യത, ജനനസ്ഥലം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ആഗസ്ത് അഞ്ചിന് രാവിലെ 10 മണിക്ക് നെഹ്രുയുവകേന്ദ്ര ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04994 255144

More Citizen News - Kasargod