ജീവിതൈശലീരോഗങ്ങള്‍ തടയാന്‍ ക്യാമ്പ്‌

Posted on: 04 Aug 2015ഉളിയത്തടുക്ക: ജനശ്രീ കുടുംബാംഗങ്ങള്‍ക്കായി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ജനശ്രീ മിഷന്‍ ജീവിതശൈലീരോഗ നിയന്ത്രണ ക്യാമ്പ് നടത്തുമെന്ന് ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അറിയിച്ചു. മധൂര്‍ മണ്ഡലം ജനശ്രീ കുടുംബസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഇ.അമ്പിളി അധ്യക്ഷതവഹിച്ചു. എം.കുഞ്ഞമ്പു നമ്പ്യാര്‍, അച്ചേരി ബാലകൃഷ്ണന്‍, എം.രാജീവന്‍ നമ്പ്യാര്‍, വി.പ്രശാന്ത്, മനാഫ് നുള്ളിപ്പാടി, ജമീലാ അഹമ്മദ്, എസ്.കൃഷ്ണന്‍, പി.ഭാര്‍ഗവി, ഫാത്തിമ തുടങ്ങിയവര്‍ സംസാരിച്ചു.

ഉളിയത്തടുക്ക-സീതാംഗോളി റോഡ് നന്നാക്കണം

ഉളിയത്തടുക്ക:
വിദ്യാനഗര്‍-ഉളിയത്തടുക്ക-സീതാംഗോളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. എം.രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. കെ.വിനോദ്കുമാര്‍, വി.പ്രശാന്ത്, മഹമൂദ് വട്ടയക്കാട്, കെ.എസ്.മണി, താരാനാഥ്, കെ.പ്രേമ, നാന്‍സി പി.കുമാര്‍, സി.സി.പദ്മനാഭന്‍, എ.ജമീല തുടങ്ങിയവര്‍ സംസാരിച്ചു.

കാനത്തൂര്‍ സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യണം

മുളിയാര്‍:
കാനത്തൂര്‍ ഗവ. യു.പി. സ്‌കൂള്‍ രാഷ്ട്രീയ മാധ്യമിക് ശിക്ഷക് അഭിയാനില്‍പ്പെടുത്തി ഹൈസ്‌കൂളായി ഉയര്‍ത്തണമെന്ന് പി.ടി.എ. ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. എ.തമ്പാന്‍ അധ്യക്ഷതവഹിച്ചു. ഇ.മണികണ്ഠന്‍, മധുസൂദനന്‍, ബാലകൃഷ്ണന്‍, ശാന്ത, എ.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: വേണുഗോപാലന്‍ കൂടാല (പ്രസി.), ജയരാജന്‍ കോടി (വൈ.പ്രസി.), സുനീത മാധവന്‍(എം.പി.ടി.എ. പ്രസി.), രമ്യ കോളിയടുക്കം (വൈ.പ്രസി.)

More Citizen News - Kasargod