അമൃതാനന്ദമയീദേവീ മഠത്തില്‍ മഹാധന്വന്തരി ഹോമം

Posted on: 03 Aug 2015നീലേശ്വരം: ആയുര്‍വേദത്തിന്റെ ദേവതയായ ധന്വന്തര മൂര്‍ത്തിയെ ഉപാസിച്ച് പൂര്‍ണ രോഗശാന്തി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നീലേശ്വരം അനന്തംപള്ള മാതാ അമൃതാനന്ദമയീ ദേവീ മഠത്തില്‍ മഹാധന്വന്തരിഹോമം നടത്തി. മാനന്തവാടി അമൃതാനന്ദമയീ മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യയുടെ കാര്‍മികത്വത്തിലാണ് ഹോമംനടന്നത്. അത്തി, ഇത്തി, പേരാല്‍, അരയാല്‍ എന്നിവയുടെ കമ്പുകളും ഉണങ്ങിയ നെല്ലിക്കയും ഹോമാഗ്നിയില്‍ അര്‍പ്പിച്ചു. ഇതിന്റെ ഭാഗമായി സത്സംഗം, ഭജനയും ഉണ്ടായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി ഭക്തര്‍ പങ്കെടുത്തു.

More Citizen News - Kasargod