പ്രംചന്ദ് ഹിന്ദി സ്മൃതിദിനം

Posted on: 03 Aug 2015നീലേശ്വരം: ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ 135-ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ സാഹിത്യവഴികളെ വിശകലനംചെയ്തുകൊണ്ട് കാഞ്ഞിരപ്പൊയില്‍ ഗവ. യു.പി. സ്‌കൂളില്‍ പ്രേംചന്ദ് ഹിന്ദിമഞ്ച് ഹിന്ദി സ്മൃതിദിനം ആഘോഷിച്ചു.
നന്ദന ജനാര്‍ദനന്‍, അമൃത, ടി.ചന്ദ്ര എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ രചിച്ച ഹിന്ദി കൈയെഴുത്ത് മാസികകള്‍ പ്രഥമാധ്യാപകന്‍ കെ.രാധാകൃഷ്ണന്‍ പ്രകാശനംചെയ്തു. പ്രേംചന്ദിന്റെയും മറ്റ് ഹിന്ദി പുസ്തകങ്ങളുടെയും പ്രദര്‍ശനവും ഉണ്ടായിരുന്നു.

സൗജന്യപരിശീലനം
നീലേശ്വരം:
പാന്‍ടെക്കില്‍ ആരംഭിച്ച സൗജന്യ ഫാബ്രിക് പെയിന്റിങ്, ഗ്ലാസ് പെയിന്റിങ്, ഫ്ലവര്‍ മേക്കിങ് പരിശീലനപരിപാടിയുടെ ഉദ്ഘാടനം പാന്‍ടെക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ്മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കെ.വി.ലിഷ അധ്യക്ഷത വഹിച്ചു. ശ്രീലത ശ്രീനിവാസന്‍, തങ്കമണി, വിജയകുമാര്‍, രാഘവന്‍ ഇന്‍സ്ട്രക്ടര്‍ അജിത, വിജിത എ.കെ. എന്നിവര്‍ സംസാരിച്ചു. ക്ലാസില്‍ 40 പഠിതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

ടൗണ്‍ ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരം
നീലേശ്വരം:
കാസര്‍കോട്, കണ്ണൂര്‍, മാഹി, കോഴിക്കോട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ടില്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബിന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ഏറ്റവുംകൂടുതല്‍ സേവനപ്രവര്‍ത്തനം നടത്തിയതിനുപുറമെ മികച്ച പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, മികച്ച സോണ്‍ ചെയര്‍പേഴ്‌സണ്‍, ലീഡര്‍ഷിപ്പ് എക്‌സലന്‍സ്, വനിതാവിഭാഗം ക്ലബ് എക്‌സ്റ്റെന്‍ഷന്‍ തുടങ്ങി 16-ഓളം അവാര്‍ഡുകള്‍ ലഭിച്ചു.
വടകരയില്‍ നടന്ന മേഖലാ സ്ഥാനാരോഹണച്ചടങ്ങില്‍ ഭാരവാഹികളായ പി.ഗോവിന്ദന്‍, ഡോ. കെ.പി.പദ്‌മേക്ഷണന്‍, പി.രമേഷ്‌കുമാര്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

തൊഴില്‍കാര്‍ഡ് എടുക്കണം
നീലേശ്വരം:
കിനാനൂര്‍-കരിന്തളം ഗ്രാമപ്പഞ്ചായത്തില്‍നിന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2011 ഏപ്രില്‍ ഒന്നിനുശേഷം തൊഴില്‍കാര്‍ഡ് എടുത്ത കാര്‍ഡുടമകള്‍, തൊഴില്‍കാര്‍ഡും ആധാര്‍കാര്‍ഡിന്റെ പകര്‍പ്പും ആഗസ്ത് മൂന്നിനകം പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തില്‍ ഹാജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം തൊഴില്‍കാര്‍ഡ് അസാധുവാക്കുന്നതാണെന്ന് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

More Citizen News - Kasargod