തൊഴിലുറപ്പ് തൊഴിലാളികള്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച്‌നടത്തും

Posted on: 03 Aug 2015നീലേശ്വരം: തൊഴിലുറപ്പ് പ്രവൃത്തിയില്‍ ജോലിചെയ്ത മുഴുവന്‍പേര്‍ക്കും ഓണം ഉത്സവബത്ത 1000 രൂപ നല്കുക, തൊഴില്‍ദിനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 20-ന് വില്ലേജ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ നീലേശ്വരം ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു.
നീലേശ്വരം അമ്പലത്തുകര, കരിന്തളം വില്ലേജ് ഓഫീസുകള്‍ക്ക് മുന്നിലാണ് ധര്‍ണ. ഏരിയാ കമ്മിറ്റി യോഗത്തില്‍ എം.വി.വാസന്തി അധ്യക്ഷയായിരുന്നു. ജില്ലാ പ്രസിഡന്റ് പി.ബേബി, കെ.വി.ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
20-ന് കരിന്തളം വില്ലേജ് ഓഫീസിനുമുന്നില്‍ നടക്കുന്ന ധര്‍ണയില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ കിനാന്നൂര്‍-കരിന്തളം പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. സെലിന്‍ ജോസഫ് അധ്യക്ഷയായിരുന്നു. എം.വി.വാസന്തി, പാറക്കോല്‍ രാജന്‍, കെ.ശ്രീജ, വി.സുധാകരന്‍, വി.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
അമ്പലത്തുക വില്ലേജ് ഓഫീസിനുമുന്നില്‍ നടത്തുന്ന ധര്‍ണയില്‍ 500 പേരെ പങ്കെടുപ്പിക്കാന്‍ എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ മടിക്കൈ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. എ.വി.ശ്രീജ അധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി എം.രാജന്‍, ഒ.കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod