അനുമോദനവും സൗഹ്യദസംഗമവും

Posted on: 03 Aug 2015രാജപുരം: കുടുംബശ്രീ ജില്ലാമിഷന്റെ കീഴില്‍ പട്ടികവര്‍ഗമേഖലകളിലെ കുടുംബശ്രീ യൂണിറ്റുകളെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന തുളു ടീം, പട്ടികവര്‍ഗ പ്രമോട്ടര്‍മാര്‍, ആനിമേറ്റേര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അനുമോദനവും, സൗഹ്യദസംഗമവും നടത്തി. പൂടംകല്ല് ബാങ്ക് ഹാളില്‍ നടന്ന പരിപാടി പത്തനംതിട്ട ടി.ഡി.ഒ. കൃഷ്ണപ്രകാശ് ഉദ്ഘാടനം ചെയ്തു. കൃഷ്ണന്‍ ബാനം അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാനമിഷന്‍ പട്ടികവര്‍ഗ പ്രോഗ്രാം ഓഫീസര്‍ എം.പ്രഭാകരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.രാഘവന്‍, മധുസൂദനന്‍, കെ.വി.പ്രമോദ്, ലക്ഷ്മി, പി.എന്‍.രജനി, പി.വി.രതീഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടികവര്‍ഗവിഭാഗത്തില്‍ അഞ്ചാം റാങ്ക് നേടിയ ബബിത ബാലനെ അനുമോദിച്ചു.

More Citizen News - Kasargod