ഉപജില്ലാ മേളകള്‍ പ്രഥമാധ്യാപകരുടെ യോഗം 4-ന്

Posted on: 03 Aug 2015വെള്ളരിക്കുണ്ട്: ചിറ്റാരിക്കാല്‍ ഉപജില്ലയിലെ കലാമേളയും മറ്റ് അനുബന്ധമേളകളും തീരുമാനിക്കാനുള്ള യോഗം നാലിനു 1.30-ന് തോമാപുരം സെന്റ് തോമസ് എച്ച്.എസ്.എസ്സില്‍ ചേരും. ഉപജില്ലയിലെ എല്‍.പി., യു.പി., ഹൈസ്‌കൂള്‍ പ്രഥമാധ്യാപകരും ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും കായികാധ്യാപകരും സര്‍വീസ് സംഘടനാപ്രതിനിധികളും യോഗത്തിനെത്തണമെന്നു എ.ഇ.ഒ. അറിയിച്ചു.

ഹിന്ദി വാരാഘോഷം
കാഞ്ഞങ്ങാട്:
ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി കലോത്സവം നടത്താന്‍ ഹിന്ദി അധ്യാപക മഞ്ച് യോഗം തീരുമാനിച്ചു. സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. യോഗത്തില്‍ ഷൈനി, സകുമാരന്‍, പ്രശാന്ത് റൈ, പി.വി.മുരളി, ഹരിനാരായണന്‍, ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനറായി പി.വി.ഉദയകുമാറിനെ തിരഞ്ഞെടുത്തു.

അധ്യപക ഒഴിവ്
കാഞ്ഞങ്ങാട്:
വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വി.എച്ച്.എസ്.എസ്സില്‍ അഗ്രിക്കള്‍ച്ചറല്‍ സീനിയര്‍ ടീച്ചറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച നാലിന് രാവിലെ 10-ന്.

റെഡ്‌ക്രോസ് ദിനാചരണം

കാഞ്ഞങ്ങാട്:
റെഡ്‌ക്രോസ് ഹോംനഴ്‌സസ് ദിനാചരണം കാഞ്ഞങ്ങാട്ട് നടന്നു. ഡോ. കെ.ജി.പൈ ഉദ്ഘാടനം ചെയ്തു. എച്ച്.എസ്.ഭട്ട് അധ്യക്ഷത വഹിച്ചു. എച്ച്.കെ.മോഹന്‍ദാസ, എം.വിനോദ്, കെ.ഭാസ്‌കരന്‍, നാരായണന്‍ രാജപുരം, പി.കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod