പേവിഷബാധയ്ക്കുള്ള മരുന്ന് ലഭ്യമാക്കണം

Posted on: 03 Aug 2015നീലേശ്വരം: തെരുവുനായ്ക്കളുടെ കടിയേറ്റ് ആസ്​പത്രിയില്‍ എത്തുന്നവരുടെ ആവശ്യാര്‍ഥം കാഞ്ഞങ്ങാട് ജില്ലാ ആസ്​പത്രിയില്‍ പേവിഷബാധയ്ക്കുള്ള മരുന്ന്ക്ഷാമം ഉടനടി പരിഹരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എം.മൈക്കിള്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി.കമലാക്ഷന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ബാലചന്ദ്രന്‍, കെ.രാജു, കെ.അമ്പാടി, കെ.സാജു, രാമചന്ദ്രന്‍ പെരിയ, ഹമീദ് മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു.

മുഖ്യമന്ത്രിയുടെ ചികിത്സാസഹായം അനുവദിച്ചു
നീലേശ്വരം:
നഗരസഭയില്‍പ്പെട്ട ആനച്ചാലിലെ ടി.വി.ശ്രീധരന് 50,000 രൂപയും, കൊട്രച്ചാലിലെ യമുന, പള്ളിക്കരയിലെ ദാക്ഷായണി എന്നിവര്‍ക്ക് 25,000 രൂപ വീതവും കൊയാമ്പുറത്തെ സുമതിക്ക് 30,000 രൂപയും മുഖ്യമന്ത്രിയുടെ ചികിത്സാസഹായം അനുവദിച്ചു. നീലേശ്വരം നഗരസഭാംഗം ഇ.ഷജീര്‍മുഖേന നല്കിയ അപേക്ഷയിലാണ് മുഖ്യമന്ത്രി ചികിത്സാസഹായം അനുവദിച്ചത്.

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പട്രോള്‍ ലീഡേഴ്‌സ് ക്യാമ്പ്
നീലേശ്വരം:
ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഹൊസ്ദുര്‍ഗ് ലോക്കല്‍ അസോസിയേഷന്‍ പട്രോള്‍ ലീഡേഴ്‌സ് പരിശീലന ക്യാമ്പ് ആഗസ്ത് ഏഴുമുതല്‍ പത്തുവരെ നീലേശ്വരം കോട്ടപ്പുറം ഗവ. വി.എച്ച്.എസ്.എസ്സില്‍ നടക്കും. ക്യാമ്പിന്റെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്കരിച്ചു. നഗരസഭാ കൗണ്‍സിലര്‍ ഇബ്രാഹിം പറമ്പത്ത് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക കെ.പി.ദിനപ്രഭ, കെ.പദ്മനാഭന്‍ നമ്പൂതിരി, കെ.കെ.പിഷാരടി, എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഇബ്രാഹിം പറമ്പത്ത് (ചെയ.), കെ.പി.ദിനപ്രഭ(കണ്‍.).

അധ്യാപക നിയമനം
നീലേശ്വരം:
പടന്നക്കാട് നെഹ്രു കോളേജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി എന്നീ വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി., നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് അയച്ച് റജിസ്റ്റര്‍ചെയ്ത ശേഷം, റജിസ്‌ട്രേഷന്‍ നമ്പറും അസ്സല്‍ രേഖകളുമായി ആഗസ്ത് ആറിന് രാവിലെ 11.30ന് കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
മടിക്കൈ അമ്പലത്തുകര ഗവ. എച്ച്.എസ്.എസ്സില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് ജൂനിയര്‍ അധ്യാപകന്റെ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂളില്‍ എത്തിച്ചേരണം.

More Citizen News - Kasargod