ഡോക്ടര്‍ക്കെതിരായ പരാതിയില്‍ കേസെടുത്തു

Posted on: 03 Aug 2015



കാഞ്ഞങ്ങാട്: ചികിത്സയ്‌ക്കെത്തിയ 99 കാരിയായ മുത്തശ്ശിയെ മര്‍ദിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കോട്ടപ്പാറ പുതുമന ഇല്ലത്തെ സാവിത്രി അന്തര്‍ജ്ജനത്തിനെ കാഞ്ഞങ്ങാട്ടെ ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റ് ഡോ. എം.കെ.ജയാനന്ദന്‍ വീട്ടില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ മര്‍ദിച്ചതായാണ് പരാതി. സാവിത്രി അന്തര്‍ജനത്തിന്റെ മകന്‍ ശ്രീരാമന്‍ നമ്പൂതിരിയാണ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിനല്കിയത്.

More Citizen News - Kasargod