ഉച്ചഭക്ഷണത്തില്‍നിന്ന് തുക മിച്ചംപിടിച്ച് കുട്ടിപ്പോലീസ് പുതപ്പ് നല്കി

Posted on: 03 Aug 2015കാസര്‍കോട്: ഉച്ചഭക്ഷണത്തിനുള്ള തുകയില്‍നിന്ന് മിച്ചംപിടിച്ച് കാസര്‍കോട് ഗവ. ഹൈസ്‌കൂളിലെ കുട്ടിപ്പോലീസ് സ്വരൂപിച്ച തുകകൊണ്ട് ആസ്​പത്രിയിലെ കുട്ടികളുടെ വാര്‍ഡിലേക്ക് പുതപ്പുകള്‍ നല്‍കി.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ അനുസ്മരണത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്‍ ബെഡ്ഷീറ്റുകള്‍ വിതരണംചെയ്തു. പ്രഥമാധ്യാപിക അനിതാഭായി, പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ് കുഞ്ഞി, രവി, അരവിന്ദന്‍, ജോസ്, ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod