പമ്പിങ് നടക്കുന്നില്ല; കൈതക്കാട്ടെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളംമുട്ടി

Posted on: 03 Aug 2015ചെറുവത്തൂര്‍: കുടിവെള്ളപദ്ധതിയുടെ പമ്പിങ് മുടങ്ങിയതിനാല്‍ ഓരി, കൈതക്കാട് പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളംമുട്ടി. ഒരാഴ്ചകൂടി കുടിവെള്ളവിതരണം മുടങ്ങുമെന്ന അറിയിപ്പ് വന്നതിനാല്‍ ജനങ്ങള്‍ ആശങ്കയിലായി. രാജീവ്ഗാന്ധി കുടിവെള്ളപദ്ധതിയില്‍ കൈതക്കാട് കുളങ്ങാട്ടുമലയില്‍ സ്ഥാപിച്ച പദ്ധതിയിലൂടെയാണ് ഓരി, കൈതക്കാട് പ്രദേശത്തെ നൂറിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നത്.
ജനകീയകമ്മിറ്റിക്കാണ് പദ്ധതിയുടെ നടത്തിപ്പുചുമതല. കാലാവധികഴിഞ്ഞ കമ്മിറ്റിക്കുപകരം പുതിയകമ്മിറ്റി രൂപവത്കരിക്കാന്‍ കഴിഞ്ഞില്ല. യോഗം വിളിച്ചുചേര്‍ത്തെങ്കിലും അംഗങ്ങളുടെ കുറവുകാരണം യോഗം നടന്നില്ല. പുതിയ കമ്മിറ്റി രൂപവത്കരിക്കാതെ വെള്ളം പമ്പുചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് കാലാവധികഴിഞ്ഞ കമ്മിറ്റി. പുതിയ കമ്മിറ്റി രൂപവത്കരിച്ചാലുമില്ലെങ്കിലും കുടിവെള്ളം മുട്ടിക്കുന്നത് ശിരിയല്ലെന്നും വെള്ളം പമ്പുചെയ്യാന്‍ നടപടിവേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

More Citizen News - Kasargod