വയനാട്ടുകുലവന്‍: സംഘാടകസമിതിയായി

Posted on: 03 Aug 2015ചെറുവത്തൂര്‍: മൂന്നുപതിറ്റാണ്ടിനുശേഷം മയ്യിച്ച ഗ്രാമം വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവത്തിന് ഒരുക്കംകൂട്ടിത്തുടങ്ങി. മയ്യിച്ച-വെങ്ങാട്ട് വയല്‍ക്കര ഭഗവതി ക്ഷേത്രവുമായി ബന്ധമുള്ള കോളിവളപ്പില്‍ തറവാട്ടില്‍ 2016 ഏപ്രില്‍ മൂന്ന്, നാല്, അഞ്ച് തീയതികളിലാണ് തെയ്യംകെട്ടുത്സവം.
ഉത്സവനടത്തിപ്പിന് വയല്‍ക്കര ഭഗവതിക്ഷേത്ര കമ്മിറ്റിയുടെയും തറവാട് ഭരണസമിതിയുടെയും നേതൃത്വത്തില്‍ ജനകീയപങ്കാളിത്തത്തോടെ സംഘാടകസമിതി രൂപവത്കരിച്ചു.
യോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. എം.ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. വി.വി.ബാലകൃഷ്ണന്‍, കെ.ബാലകൃഷ്ണന്‍, രാജന്‍ സി.പെരിയ, വി.കെ.കുഞ്ഞിക്കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: എം.പി.പദ്മനാഭന്‍ (ചെയ.), മയ്യിച്ച പി.ഗോവിന്ദന്‍ (ജന.സെക്ര.), 17 ഉപസമിതികളും രൂപവത്കരിച്ചു.

More Citizen News - Kasargod