മുള്ളേരിയ ഗവ. ആസ്​പത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം -ബി.കെ.എം.യു.

Posted on: 03 Aug 2015മുള്ളേരിയ: നിത്യേന നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കായി എത്തുന്ന മുള്ളേരിയ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍(ബി.കെ.എം.യു.) മുള്ളേരിയ ലോക്കല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെ നാല് പഞ്ചായത്തുകളില്‍നിന്നായി നിത്യേന നൂറുകണക്കിന് രോഗികളാണ് ഇവിടെ ചികിത്സയ്‌ക്കെത്തുന്നത്. ഇവിടെ സ്ഥിരം ഡോക്ടര്‍ ഇല്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും രോഗികളെ വലയ്ക്കുന്നുണ്ട്. കണ്‍വെന്‍ഷന്‍ എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ടി.കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. കെ.പി.ആനന്ദന്‍ അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി. ജില്ലാ ജോ. സെക്രട്ടറി ബി.സുകുമാരന്‍, സി.പി.ഐ. ബദിയടുക്ക മണ്ഡലം സെക്രട്ടറി എം.കൃഷ്ണന്‍, ചന്ദ്രശേഖരന്‍, ഡി.ശങ്കരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod