ഓണമെത്തുന്നു, വ്യാജമദ്യം തടയാന്‍ എക്‌സൈസ് വകുപ്പ് സ്‌ക്വാഡുകള്‍ രംഗത്ത്‌

Posted on: 03 Aug 2015കാസര്‍കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലേക്ക് വ്യാജമദ്യമൊഴുകാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌ക്വാഡുകളുമായി എക്‌സൈസ് വകുപ്പ് രംഗത്ത്. അനധികൃത മദ്യം, സ്​പിരിറ്റ്, വ്യാജചാരായം, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ കടത്ത്, ഉപഭോഗം എന്നിവ തടയുകയാണ് ലക്ഷ്യം.
വനമേഖലയിലും കോളനികളിലും വ്യാജമദ്യ നിര്‍മ്മാണം തടയാന്‍ നിരീക്ഷണം ശക്തമാക്കും. വാഹനപരിശോധനയും രാത്രികാലപട്രോളിങ്ങും നടത്തും. ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. വ്യാജമദ്യലോബികളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ തിങ്കളാഴ്ച മുതല്‍ സപ്തംബര്‍ നാല്വരെ ജില്ലയില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആയി പ്രഖ്യാപിച്ച് പ്രവര്‍ത്തനം നടത്തും.
വ്യാജചാരായം, അനധികൃത മദ്യവില്പന, മായംചേര്‍ത്ത കള്ള്, മയക്കുമരുന്നുകളുടെ ഉപയോഗം, വിപണനം എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം. കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം നമ്പര്‍ 04994256728. മറ്റു ഫോണ്‍ നമ്പറുകള്‍: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്- 9447178066, അസി. എക്‌സൈസ് കമ്മീഷണര്‍ കാസര്‍കോട്- 9496002874, എക്‌സൈസ് സപെഷ്യല്‍സ്‌ക്വാഡ് കാസര്‍കോട്- 04994267060, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കാസര്‍കോട്- 04994 255332, ഹൊസ്ദുര്‍ഗ്- 04672204125, എക്‌സൈസ് റെയിഞ്ച് ഓഫീസ് കാസര്‍കോട്- 04994257541, കുമ്പള- 04998213837, ബദിയടുക്ക- 04994 261950, ബന്തടുക്ക- 04994 205364, ഹൊസ്ദുര്‍ഗ്- 04672 204533, നീലേശ്വരം- 04672 283174, എക്‌സൈസ് ചെക് പോസ്റ്റ്, ബങ്കര മഞ്ചേശ്വരം- 04998 273800.

More Citizen News - Kasargod