ട്രാഫിക് ഉപദേശകസമിതിയോഗം ചേരണമെന്ന് വികസനസമിതി

Posted on: 03 Aug 2015കാസര്‍കോട്: നഗരസഭാപരിധിയിലെ ഗതാഗതസംവിധാനം കാര്യക്ഷമമാക്കാന്‍ നടപടി വരുന്നു. വാഹനപാര്‍ക്കിങ് സംബന്ധിച്ച് മുനിസിപ്പല്‍ ട്രാഫിക് ഉപദേശകസമിതിയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണമെന്ന് കാസര്‍കോട് താലൂക്ക് വികസനസമിതിയോഗം നിര്‍ദേശിച്ചു. മാതൃഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് വികസനസമിതിയോഗത്തില്‍ വിഷയം ചര്‍ച്ചയായത്.
'ജനങ്ങളുടെ സുരക്ഷയില്‍ നഗരസഭയ്ക്ക് താത്പര്യമില്ലേ'എന്ന തലക്കെട്ടില്‍ ആഗസ്ത് ഒന്നിനാണ് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നഗരസഭയില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിര്‍ജീവമാണെന്നും നിരവധി അപകടങ്ങള്‍ നഗരഹൃദയത്തില്‍ നടന്നിട്ടും ബന്ധപ്പെട്ടവര്‍ കണ്ണുതുറക്കാത്തതുമാണ് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയത്. താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത വികസനസമിതിയോഗത്തില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ കെ.അംബുജാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരത്തില്‍ അമിതചാര്‍ജ് ഈടാക്കുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ പരാതിലഭിച്ചാല്‍ 2000 രൂപവരെ പിഴ ഈടാക്കുമെന്ന് ആര്‍.ടി.ഒ. പ്രതിനിധിയോഗത്തില്‍ അറിയിച്ചു. ജില്ലാ ടി.ബി. സെന്റര്‍ ജനറല്‍ ആസ്​പത്രിയില്‍തന്നെ നിലനിര്‍ത്താനും താലൂക്ക്തല ആസ്​പത്രി വികസനസമിതി യോഗം ചേര്‍ന്ന് ആരോഗ്യമേഖലകളിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതിനും തീരുമാനമായി.

More Citizen News - Kasargod