ജീവനക്കാരില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു

Posted on: 03 Aug 2015കാസര്‍കോട്: കളക്ടറേറ്റ് സ്റ്റാഫ്കൗണ്‍സില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ഓണപ്പതിപ്പ് ജാലകം'15 ലേക്ക് ജില്ലയിലെ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിച്ചു. ലേഖനം, കഥ, കവിത, കാര്‍ട്ടൂണ്‍ എന്നീ വിഭാഗത്തില്‍പ്പെട്ട സൃഷ്ടികള്‍ ആഗസ്ത് പത്തിന് മുമ്പായി കണ്‍വീനര്‍, ജാലകം'15, കളക്ടറേറ്റ്, കാസര്‍കോട് എന്ന വിലാസത്തിലോ perlaudayakumar@gmail.com എന്ന ഇ-മെയിലിലോ പൂര്‍ണഔദ്യോഗിക വിലാസത്തോടുകൂടി ഫോണ്‍നമ്പര്‍ സഹിതം അയയ്ക്കണം.

More Citizen News - Kasargod