വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം

Posted on: 03 Aug 2015കാസര്‍കോട്: ആകാശവാണി കണ്ണൂര്‍ നിലയം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജവഹര്‍ പബ്ലിക് ലൈബ്രറി എന്നിവ സംയുക്തമായി വിദ്യാര്‍ഥികള്‍ക്ക് ക്വിസ് മത്സരം നടത്തുന്നു. ജവാഹര്‍ലാല്‍ നെഹ്രുവും ഇന്ത്യന്‍ ചരിത്രവും എന്നതാണ് വിഷയം. ഹൈസ്‌കൂള്‍, പ്ലസ്ടു, കോളേജ് വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് പേരടങ്ങുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. ആഗസ്ത് 14ന് 10 മണിക്ക് കണ്ണൂര്‍ യോഗശാല റോഡിലെ ജവാഹര്‍ പബ്ലിക് ലൈബ്രറി ഹാളില്‍ പ്രാഥമിക മത്സരം നടക്കും. തുടര്‍ന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മെറിറ്റ് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ലഭിക്കും. താത്പര്യമുള്ളവര്‍ വിദ്യാലയ മേധാവിയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം ആഗസ്ത് പത്തിനകം രജിസ്റ്റര്‍ ചെയ്യണം. ജവാഹര്‍ പബ്ലിക് ലൈബ്രറിയില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2709977 ഇമെയില്‍: jawaharlibrarykannur@gmail.com

More Citizen News - Kasargod