'ഹരിതവനം' രണ്ടാംഘട്ടം തുടങ്ങി

Posted on: 02 Aug 2015ഉദുമ: 'ഹരിതവനം' പദ്ധതിയുടെ രണ്ടാംഘട്ടം ഉദുമയില്‍ തുടങ്ങി. ഞെക്ലൂ ഏകാധ്യാപക വിദ്യാലയത്തിന്റെ അര ഏക്കറോളം സ്ഥലത്ത് 'ആലില' പദ്ധതിയുടെ ഭാഗമായി ലഭിച്ച ഇരനൂറോളം വൃക്ഷത്തൈകള്‍ നട്ടാണ് പദ്ധതി തുടങ്ങിയത്. ഉദുമ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ് ഭൂമി. ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും ഉദുമ വനിതാ സര്‍വീസ് സഹകരണസംഘവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പും ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീമും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് 'ഹരിതവനം'. മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാം അന്തരിച്ചതിന്റെ ദുഃഖാചരണ വേളയില്‍ തന്നെ അദ്ദേഹത്തിന്റെ ഒര്‍മയ്ക്കായി ഉദുമയിലെ എന്‍.എസ്.എസ്. വോളന്റിയര്‍മാര്‍ വൃക്ഷങ്ങള്‍ സമര്‍പ്പിച്ചു.
ചടങ്ങിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പ്രോഗ്രാം ഓഫീസര്‍ അഭിരാം പദ്ധതി വിശദികരിച്ചു. പ്രമീള, ബി.കൈരളി, ബിജിഷ ബാലകൃഷ്ണന്‍, സുധാലക്ഷ്മി, വാസന്തി, നാസര്‍ കാപ്പില്‍, അയ്യപ്പന്‍, വിദ്യ, രൂപേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod