'ആലില' രണ്ടാംഘട്ടം തുടങ്ങി

Posted on: 02 Aug 2015പിലിക്കോട്: പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി സഹകരണവകുപ്പ് നടപ്പാക്കുന്ന 'ആലില' പദ്ധതിയുടെ രണ്ടംഘട്ടം പിലിക്കോട്ട് തുടങ്ങി. പിലിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ വിതരണം ചെയ്തു. ഓഡിറ്റര്‍ പ്രഭ ബാങ്ക് വൈസ് പ്രസിഡന്റ് ഇ.വി.കുഞ്ഞിക്കൃഷ്ണന് വൃക്ഷത്തൈ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി.ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. അംഗങ്ങള്‍, ഇടപാടുകാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് പുറമെ വിദ്യാലയങ്ങള്‍, ആരാധനലയങ്ങള്‍, ക്ലബ്ബുകള്‍ എന്നിവയ്ക്ക് വിതരണംത്തിന് 1500 വൃക്ഷത്തൈ ഒരുക്കിയിട്ടുണ്ട്.

More Citizen News - Kasargod