കുട്ടിയുടെ കൈ തല്ലിയൊടിച്ചെന്ന് പരാതി; അധ്യാപികയ്‌ക്കെതിരെ കേസ്‌

Posted on: 02 Aug 2015കാഞ്ഞങ്ങാട്: വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ചെന്ന പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര കല്ലിങ്കാല്‍ ഗവ. മുസ്!ലിം യു.പി. സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്. ഏഴാംക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കളാണ് പരാതിയുമായി രംഗത്തുവന്നത്. കുട്ടിയെ ജില്ലാ ആസ്​പത്രിയിലെത്തിച്ച് പരിശോധിപ്പിച്ചു. കൈത്തണ്ടിന് നീര് വച്ചിട്ടുണ്ടെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടതായും മാതാപിതാക്കളുടെ പരാതിയിലുണ്ട്.

More Citizen News - Kasargod