'ആരാച്ചാര്‍' നോവല്‍ ചര്‍ച്ച നടത്തി

Posted on: 02 Aug 2015പിലിക്കോട്: അസംതൃപ്ത മനസ്സുകളുടെ ജൈവഘടനയെയും ഇന്ത്യന്‍ യുവത്വത്തിന്റെ മാനസിക സംഘര്‍ഷങ്ങളെയും അവതരിപ്പിക്കുന്ന നോവലാണ് ആരാച്ചാരെന്ന് പടുവളം സി.ആര്‍.സി. വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തില്‍ നടന്ന പുസ്തകചര്‍ച്ച വിലയിരുത്തി. സന്തോഷ് പനയാല്‍ വിഷയം അവതരിപ്പിച്ചു. ഉത്തരാധുനികതയുടെ കാലത്ത് പുരുഷന്‍-സ്ത്രീ എന്നീ വിഭജിത സ്വത്വങ്ങളുടെ ആവിഷ്‌കാരവും മാധ്യമ ഇടപെടലും നോവല്‍ വിഷയമാക്കുന്നതായി സന്തോഷ് പനയാല്‍ പറഞ്ഞു.
പി.ദാമോദര പൊതുവാള്‍ അധ്യക്ഷതവഹിച്ചു. പി.കെ.കുഞ്ഞിക്കൃഷ്ണന്‍ അടിയോടി, പി.സി.പ്രസന്ന, പി.പി.അടിയോടി, പി.വി.അജിതകുമാരി, സി.കൃഷ്ണന്‍ നായര്‍, ഡോ. മിനി ജയരാജ്, കെ.രതീഷ്, പി.വി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ സൂരഥ് രവി, എസ്.എസ്.എല്‍.സി. പരിക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ശരത് ബാബു, മികച്ച വായനക്കുറിപ്പ് തയ്യാറാക്കിയ എ.അഞ്ജന, വനം-പരിസ്ഥിതി പുരസ്‌കാരജേതാവ് പടോളി രവി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

More Citizen News - Kasargod