റോഡും പാലവും തകര്‍ന്നിട്ടും കുലുക്കമില്ലാതെ അധികൃതര്‍

Posted on: 02 Aug 2015ചിറ്റാരിക്കാല്‍: നല്ലോമ്പുഴ-പാലാവയല്‍ റോഡും ഏണിച്ചാല്‍ പാലവും തകര്‍ന്നിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. ചീമേനി-ഓടക്കൊല്ലി പൊതുമരാമത്ത് റോഡിന്റെ ഭാഗമാണ് നല്ലോമ്പുഴ പാലാവയല്‍ റോഡ്. ചിറ്റാരിക്കാല്‍-ചെറുപുഴ റോഡില്‍ ഗതാഗത തടസ്സമുണ്ടായതോടെ വാഹനങ്ങള്‍ നല്ലോമ്പുഴ പാലാവയല്‍ റൂട്ടിലൂടെയാണ് കടന്നുപോയത്. ഏറെ നാളായി അറ്റകുറ്റപ്പണി നടത്താത്ത റോഡ് ഇതോടെ കൂടുതല്‍ തകര്‍ന്നു. ഏണിച്ചാലിലെ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും ഒരുവിധ നടപടിയും പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന കൈവരികള്‍ക്ക് പകരം മുളയും കവുങ്ങും ഉപയോഗിച്ച് താത്കാലിക കൈവരികള്‍ നിര്‍മിച്ചിരിക്കുകയാണ്. സ്‌കൂള്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്.
ചിമേനി-ഓടക്കൊല്ലി റോഡ് പലയിടത്തും അപകടകരമായ സ്ഥിതിയിലാണ്. ആവശ്യത്തിന് വീതിയില്ലാത്തത് റോഡില്‍ പലയിടത്തും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

More Citizen News - Kasargod