കലാമിന് ആദരമായി കരിച്ചേരി സ്‌കൂളില്‍ പഠനം

Posted on: 02 Aug 2015പൊയിനാച്ചി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിനോടുള്ള ആദരസൂചകമായി കരിച്ചേരി ഗവ. യു.പി. സ്‌കൂളില്‍ ശനിയാഴ്ച അധ്യയനംനടത്തി.
അധ്യാപകരും കുട്ടികളും കലാമിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പി.ടി.എ. പ്രസിഡന്റ് എ.വേണുഗോപാലന്‍, പ്രഥമാധ്യാപകന്‍ രാധാകൃഷ്ണന്‍ കാമലം, പി.ജനാര്‍ദനന്‍, ടി.മധുസൂദനന്‍, ടി.പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
കലാമിന്റെ നിര്യാണത്തില്‍ പാക്കം പള്ളത്തിങ്കാല്‍ കെ.വി.രാധാകൃഷ്ണന്‍ സ്മാരക ക്ലബ്ബ് യോഗം അനുശോചിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ശ്രീജിത്ത് മേലത്ത് അധ്യക്ഷതവഹിച്ചു. എ.നിഖില്‍, ജയപ്രകാശ്, വിഷ്ണുദത്തന്‍, അനൂപ് മേലത്ത്, ടി.കെ.ശ്രീനേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod