മേമന്റെ വധശിക്ഷ: പ്രകടനംനടത്തിയ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Posted on: 02 Aug 2015മഞ്ചേശ്വരം: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ഹൊസങ്കടിയില്‍ പ്രകടനം നടത്തിയ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രകടനം നടന്നത്. എസ്.ഡി.പി.ഐ. പ്രവര്‍ത്തകരായ ഇഖ്ബാല്‍, അബ്ദുള്ള, റഫീഖ്, തുടങ്ങി 25 പേര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്. അന്യായമായി സംഘംചേരല്‍, പൊതുവഴി തടസ്സപ്പെടുത്തല്‍, അനുമതിയില്ലാതെ പ്രകടനംനടത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.

More Citizen News - Kasargod