അവധിദിവസം പാടത്തിറങ്ങി കലാമിന് വിദ്യാര്‍ഥികളുടെ അശ്രുപൂജ

Posted on: 02 Aug 2015കാഞ്ഞങ്ങാട്: കുട്ടികളോട് ഭാവിയെക്കുറിച്ച് നല്ലസ്വപ്‌നങ്ങള്‍ കാണാന്‍ ആവശ്യപ്പെട്ട വലിയ മനുഷ്യന്റെ ഓര്‍മയ്ക്ക് വിദ്യാര്‍ഥികളുടെ വേറിട്ട സ്‌നേഹോപഹാരം. അജാന്നൂര്‍ ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. വോളന്റിയര്‍മാരാണ് കര്‍ഷകസ്ത്രീകളോടൊപ്പം അവധിദിനത്തില്‍ വയലിലിറങ്ങി കലാമിന്റെ വാക്കുകള്‍ അര്‍ഥപൂര്‍ണമാക്കിയത്.
സ്‌കൂളിനുസമീപത്തെ കൊളവയലിലെ ഒരേക്കറോളം വയലില്‍ കര്‍ഷകസ്ത്രീകള്‍ക്കൊപ്പം മുട്ടോളം വെള്ളത്തിലിറങ്ങി കുട്ടികള്‍ ഞാറുനട്ടു. 100 കുട്ടികളും ഒന്നിച്ചിറങ്ങിയപ്പോള്‍ അത് നാട്ടുകാരിലും ആവേശമായി. രാവിലെ എട്ടുമണിയോടെ വയലിലെത്തിയ കുട്ടികള്‍ ഉച്ചവരെ കൃഷിപ്പണിക്കാരായി. വാര്‍ഡംഗം സുലോചന, കെ.ജെ.സ്‌കറിയ, എം.എസ്.മോഹനന്‍, കുഞ്ഞബ്ദുള്ള ഇട്ടമ്മല്‍, ടി.പി.റിയാസ്, ഡയന എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod